നാലമ്പല ദര്‍ശനം: കൂടല്‍മാണിക്യത്തില്‍ വന്‍ ഭക്തജനത്തിരക്ക്

ഇരിങ്ങാലക്കുട: നാലമ്പല ദർശനത്തോടനുബന്ധിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഞായറാഴ്ച വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ മൂന്നു മുതല്‍ തന്നെ ദര്‍ശനത്തിന് ഭക്തരുടെ നീണ്ടനിര കാണാമായിരുന്നു. ദര്‍ശനത്തിന് വിപുല സൗകര്യങ്ങള്‍ ദേവസ്വം ഭരണ സമിതി ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ ആധിക്യം മൂലം കൊട്ടിലാക്കല്‍ പറമ്പില്‍ പാര്‍ക്ക് ചെയ്യാൻ കഴിയാതെ ക്ഷേത്രത്തി​െൻറ സമീപത്തെ റോഡുകളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്. നാലമ്പല ദര്‍ശനം ആരംഭിച്ച ആദ്യ ഞായറാഴ്ച ആയതും മഴ കുറവായതും ഭക്തജനങ്ങള്‍ക്ക് സൗകര്യമായി. ക്ഷേത്രപരിസരത്തു തന്നെ സേവാഭാരതിയുടെ നേതൃത്വത്തില്‍ അന്ന വിതരണം ആരംഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.