എരുമപ്പെട്ടി: ചികിത്സക്കായി തളച്ച ആന ചങ്ങല പൊട്ടിച്ചോടി. കുണ്ടന്നൂർ തെക്കേക്കര വെട്ടിക്കൽ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നീരിനുള്ള ചികിത്സക്കെത്തിച്ച കൊമ്പനാണ് ഞായറാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഇടഞ്ഞോടിയത്. കൊമ്പൻ മൂന്ന് മണിക്കൂറോളം പറമ്പിലൂടെ ഓടി. പറമ്പിലുണ്ടായിരുന്ന തെങ്ങ്, കവുങ്ങ്, വാഴ, ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു. തുടർന്ന് വൈകീട്ട് അഞ്ചിനാണ് വെറ്ററിനറി ഡോക്ടറും എലിഫൻറ് സ്ക്വാഡും ചേർന്ന് മയക്കുവെടി വെച്ച് ആനയെ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.