ഗവർണർ കുമ്മനം രാജശേഖരന് തൃശൂരിെൻറ സ്വീകരണം

തൃശൂർ: മിസോറാം ഗവർണറായി ചുമതലയേറ്റ ശേഷം ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് തൃശൂർപൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. മാർ അേപ്രം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. നൂറു വയസ്സ് തികഞ്ഞ വിദ്യാഭ്യാസ വിചക്ഷണനും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ കുമ്മനം ആദരിച്ചു. മാർ അേപ്രം മെത്രാപ്പൊലീത്ത കുമ്മനത്തിന് സ്നേഹോപഹാരം നൽകി. പരിസ്ഥിതി പ്രവർത്തകൻ ഡോ. വി.എസ്.വിജയൻ, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോൻ, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. ടി.ചന്ദ്രശേഖരൻ, ചേംബർ ഓഫ് കോമേഴ്സ് ജില്ല പ്രസിഡൻറ് സി.എ. സലീം, കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ, കലാമണ്ഡലം ഗോപി, കെ.പി.എം.എസ് ഉപദേശക സമിതി അംഗം ടി.വി. ബാബു, കെ.എ. ഉണ്ണികൃഷ്ണൻ, വിപിൻ കൂടിയേടത്ത് എന്നിവർ സംസാരിച്ചു. വന്ന വഴി മറക്കില്ല, അധികാരം ജനങ്ങൾക്കു വേണ്ടി- കുമ്മനം തൃശൂർ: വന്ന വഴി മറക്കില്ലെന്നും അധികാരം ജനങ്ങൾക്കും ജനഹിതത്തിനും വേണ്ടിയുള്ളതാണെന്നും കുമ്മനം രാജശേഖരൻ. സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമല്ല ജനങ്ങൾ നൽകുന്ന അംഗീകാരമാണ് വലുത്. മിസോറാം മുതലായ വടക്കു -കിഴക്കൻ സംസ്ഥാനങ്ങളെ സപ്തസഹോദരിമാർ എന്നാണ് വിളിക്കുന്നത്. സഹോദരിയെ സംരക്ഷിക്കാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ട ഒരു സഹോദരനാണ് താൻ. ബഹുസ്വരതയിലൂന്നിയ സാംസ്കാരിക ഐക്യമാണ് ഭാരതത്തിനുള്ളത്. അത് കാത്തു സൂക്ഷിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ജാതി-മത ചിന്തകൾക്കതീതമായി ഞാനൊരു ഭാരതീയനാണെന്നതിൽ അഭിമാനവും ഭരണഘടനയോട് ബഹുമാനവും ഉള്ള സമൂഹമാണ് നമുക്കു വേണ്ടത്. ഗവർണറായ ശേഷം ആദ്യമായാണ് കുമ്മനം തൃശൂരിലെത്തുന്നത്. രാവിലെ 11.15ന് ടൗൺഹാളിലെത്തിയ അദ്ദേഹത്തെ പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.