കൊടുങ്ങല്ലൂർ: ഹൈവേ സുരക്ഷ ജാഗ്രത സമിതി സെൻട്രൽ റോട്ടറി ക്ലബിെൻറ സഹകരണത്തോടെ പൊലീസ് സ്റ്റേഷനിൽ നിർമിച്ച വിശ്രമകേന്ദ്രം ജില്ല റൂറൽ പൊലീസ് മേധാവി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കിയ എം.എൻ. സുധൻ, കെ.വി. വിബീഷ്, ഓഖി ദുരന്തത്തിൽ സ്തുത്യർഹ സേവനം നൽകിയ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സർജൻ ഡോ. ഹിമ്മത്ത്, എസ്.ഐ കെ.ജെ. ജിനേഷ്, ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ഗാർഡുകൾ, ഹൈവേ സുരക്ഷ വളൻറിയർമാർ എന്നിവരെ ആദരിച്ചു. സി.ഐ പി.സി. ബിജുകുമാർ, എസ്.ഐ എ. മുകുന്ദൻ, കെ.പി. സുനിൽ കുമാർ, ഇ.ജെ. വൽസൻ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷ്, എസ്.ഐ പി. രാംദാസ്, ടി.എ. ഉണ്ണി, കെ.കെ. അരവിന്ദാക്ഷൻ, എം.ആർ. രതീഷ്, ടി.കെ. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.