പുല്ലൂര്‍: മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറും സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും ആയിരുന്ന പി.എല്‍. ഔസേപ്പിെൻറ അഞ്ചാം ചരമവാര്‍ഷിക അനുസ്മരണം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ല കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് , കെ.ആര്‍. വിജയ, ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ് കുമാര്‍, കര്‍ഷക സംഘം ഏരിയ പ്രസിഡൻറ് ടി.എസ്. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിെൻറ ഭാഗമായി ആനന്ദപുരം വില്ലിച്ചിറ പാടശേഖര സമിതി, ആനന്ദപുരം പൂജ സംഘകൃഷി, പുല്ലൂര്‍ ആനുരുളി പട്ടികജാതി കോള്‍ പാടശേഖര സമിതി, പുല്ലൂര്‍ ഗ്രീന്‍ലാൻറ് സ്വയം സഹായ സംഘം എന്നീ കര്‍ഷക സംഘങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വി.വി. സുഗുണൻ അനുസ്മരണം ഇരിങ്ങാലക്കുട: സി.പി.ഐ നേതാവായിരുന്ന വി.വി. സുഗുണെൻറ 17ാം ചരമ വാര്‍ഷിക അനുസ്മരണം ജില്ല എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സി. മണി, കെ.വി. രാമക്യഷ്ണന്‍, കെ.വി. മോഹനന്‍, ഒ.എസ്. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.