വേതന പാക്കേജിൽ നടപടി വേണം- റേഷൻ വ്യാപാരികൾ

തൃശൂർ: ചില്ലറ റേഷൻ വ്യാപാരികൾക്കുള്ള വേതന പാക്കേജ് സംബന്ധിച്ച് സർക്കാറിൽ നിന്നുള്ള വാഗ്ദാനമനുസരിച്ച് ഉത്തരവ് ഇറക്കിയില്ലെന്നും സൗജന്യ റേഷൻ കൊടുത്തതിലെ കുടിശ്ശിക ഓണത്തിന് മുമ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധന-ഭക്ഷ്യ മന്ത്രിമാർക്കും റേഷൻ വ്യാപാരികളുടെ നിവേദനം. എ.എ.വൈ വിഭാഗത്തിനുള്ള ഓണക്കാല പഞ്ചസാര വിതരണത്തിന് ക്വിൻറലിന് 220 രൂപ നിരക്കിൽ കമീഷൻ ലഭിക്കണം. മണ്ണെണ്ണയുടെ കമീഷൻ കാര്യത്തിൽ നേരത്തെ അധികൃതരുമായുണ്ടാക്കിയ വർധന നടപ്പാക്കണം. കമീഷൻ അതത് മാസം നൽകണമെന്നും സർവർ തകരാർ മൂലം റേഷൻ വിതരണം തടസ്സപ്പെടുന്നത് പരിഹരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂരും ജന. സെക്രട്ടറി ടി. മുഹമ്മദലിയും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.