മാള: റോഡും തോടും തിരിച്ചറിയാനാവാതെ കണക്കൻ കടവ് റോഡ്. 2017 ൽ ഇവിടെ തോട്ടിലേക്ക് കാർ മറിഞ്ഞു രണ്ടുപേർ മരിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം അധികൃതർ സംരക്ഷണഭിത്തി നിർമിച്ചെങ്കിലും ഭാഗികമാണ്. ഇത് പൂർത്തിയാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. കുത്തനെയുള്ള വളവും അപ്പുറത്തുള്ള തോടും തിരിച്ചറിയാനാവാത്ത നിലയിലാണ് റോഡ്. രാത്രികാലങ്ങളിൽ കാണും വിധം ദിശാബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഇതിന് സമീപം ബീവറേജ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.