തൃശൂർ: ഉടമകളില്ലാത്ത റേഷൻകാർഡുകൾ പൊതുവിതരണ വകുപ്പ് റദ്ദാക്കുന്നു. താലൂക്ക് സൈപ്ല ഒാഫിസുകളിൽ കെട്ടിക്കിടക്കുന്ന ഇത്തരം റേഷൻകാർഡുകളിലും ഇ-പോസിലൂടെ റേഷന്‍കൊള്ള നടക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. വ്യാജ കാർഡുകൾ അടക്കമുള്ളവയിൽ വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് ഗുണഭോക്താക്കളുടെ വിഹിതം വ്യാപകമായി തട്ടുകയാണ് ചെയ്യുന്നത്. കൊല്ലം ജില്ലയിൽ സപ്ലൈ ഒാഫിസുകളിൽ ഉപയോഗിക്കാത്ത കാർഡുകൾ പരീക്ഷണ ഘട്ടത്തിൽ ഇ-പോസ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. വിതരണം ചെയ്യാത്ത റേഷൻകാർഡുകൾ പരിശോധിച്ചപ്പോൾ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണെന്നും കണ്ടെത്തി. 45,000ത്തോളം കാർഡുകളാണ് ഉടമകൾ വാങ്ങാതെ സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഒാഫിസുകളിലുള്ളത്. ഡ്യൂപ്ലിക്കേറ്റ് കാർഡുകളും ഇതിൽ ഉൾെപ്പടും. ഇവ പൂർണമായും റദ്ദാക്കാനാണ് ആലോചന. ആളില്ലാത്ത കാർഡുകൾ റദ്ദാക്കി വിഹിതം അർഹർക്ക് നൽകും. താലൂക്ക് സപ്ലൈ ഒാഫിസിൽ നിന്ന് ഉടമക്ക് കാർഡ് ലഭിച്ചാൽ അത് റേഷൻകടക്കാരന് നൽകുകയാണ് പതിവ്. തുടർന്ന് കട ഉടമ താലൂക്ക് സപ്ലൈ ഒാഫിസ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് അലോട്ട്െമൻറ്. ഭക്ഷ്യസുരക്ഷ നിയമത്തിൽ കാർഡ് അനുവദിക്കുന്നതോടെ തന്നെ വിഹിതം ലഭിക്കും. കാർഡ് വിതരണം ചെയ്തില്ലെങ്കിലും വിഹിതം കടകളിൽ ലഭ്യമാവും. ഇതാണ് തട്ടുന്നത്. സംസ്ഥാനത്ത് പല ഘട്ടങ്ങളിലായി ചുരുങ്ങിയത് ആറ് തവണയെങ്കിലും റേഷൻകാർഡ് അച്ചടിച്ച് നൽകിയിട്ടുണ്ട്. ഇങ്ങനെ അച്ചടിച്ചതിൽ ചിലത് ഡ്യൂപ്ലിക്കേറ്റാണെന്ന് താലൂക്ക് സപ്ലൈ ഒാഫിസുകളിലെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചിലത് അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. ഇവ വ്യാജമാണെന്ന നിരീക്ഷണമാണുള്ളത്. റേഷൻകാർഡ് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന ആദ്യം കർശനമായിരുന്നു. മന്ത്രി ഇടപെട്ടതോെട രേഖകൾ നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ ഇളവ് നൽകി. ഇൗ സാഹചര്യം മുതലെടുത്ത് വ്യാജ അപേക്ഷകൾ എത്തിയതാണെന്നാണ് ജീവനക്കാരുടെ നിരീക്ഷണം. അധികൃതർ കണ്ടെത്തിയ ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ റദ്ദാക്കുകയും യഥാർഥ ഉടമക്ക് വിഹിതം നൽകുകയും ചെയ്യുമെന്ന് സിവിൽ സൈപ്ലസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.