ആമ്പല്ലൂര്‍: ദേശീയപാതയില്‍ തലോര്‍ ബി.ആര്‍.ഡിക്കുസമീപം റോഡരികില്‍ വന്‍തോതില്‍ വര്‍ക്ക്‌ഷോപ്പ് മാലിന്യം തള്ളി. തണല്‍ പ്രവര്‍ത്തകന്‍ കെ.പി. ജോസ് തൃക്കുര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വൈസ് പ്രസിഡൻറ് കെ.സി. സന്തോഷ്, നെന്‍മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജയരാജ്, തൃക്കുര്‍ ഗ്രാമപഞ്ചായത്ത് അംഗം പോള്‍സന്‍ തെക്കും പീടിക എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി. മാലിന്യം പരിശോധിച്ചതില്‍നിന്ന് ലഭിച്ച അഡ്രസ് പുതുക്കാട് പൊലീസിനു കൈമാറി. മാലിന്യം തള്ളിയ മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് കേസടുത്തു. മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.