താജ്​മഹൽ സംരക്ഷിക്കണം

തൃശൂർ: താജ്മഹൽ സംരക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാറും കേന്ദ്രഭരണകൂടവും തയാറാകണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കലാനുസൃത അറ്റകുറ്റപ്പണി നടത്തി താജ്മഹലിനെ തനത് പ്രഭയിൽ എത്തിക്കാൻ ഏവരുടെയും മുറവിളി ഉയരണമെന്ന് ആവശ്യപ്പെട്ടു. ചരിത്ര പണ്ഡിതരെ ഉൾെപ്പടുത്തി ചരിത്രസമ്മേളനം നടത്താൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ടി.എസ്.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. യു.എം. അബ്ദുല്ലക്കുട്ടി, ടി.കെ. അബ്ദുൽ കരീം, പി.വി. അഹമ്മദ്ക്കുട്ടി, പി.എ. സീതി, എ.കെ. അബ്ദുറഹിമാൻ, കെ.എസ്.എ. ബഷീർ, ഗുലാം മുഹമ്മദ്, ഇ.വി. സൈനുദ്ദീൻ അംജാദ്, പി.കെ.എം. അഷ്റഫ്, അഡ്വ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.