തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത മരണപാതയാക്കി മാറ്റിയ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരായി നടത്തി വരുന്ന പ്രക്ഷോഭം ശക‌്തമാക്കാൻ എൽ.ഡി.എഫ‌് ഒല്ലൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി കെ. രാജൻ എം.എൽ.എ ഇതിെൻറ ഭാഗമായി നാളെ പട്ടിക്കാട‌് പ്രതിഷേധ ധർണ നടത്തും. കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മഴക്ക‌് മുമ്പ് ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടക്കണമെന്ന‌് കലക‌്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. അത് ദേശീയപാത അതോറിറ്റി അംഗീകരിച്ചതുമാണ‌്. എന്നാൽ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ അത് ചെയ്തില്ല. ഇതാണ് അപകടങ്ങൾക്കും മരണത്തിനും ഇടയാക്കിയത്. ദേശീയപാത അതോറിറ്റിയും കേന്ദ്ര സർക്കാറും കരാർ കമ്പനിക്ക‌് അനുകൂലമായി ഒത്തുകളി നടത്തുന്നു. കരാറെടുത്തിരിക്കുന്നത‌് ഹൈദരാബാദ‌് ആസ്ഥാനമായ കെ.എം.സി കമ്പനിയാണ‌്. ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥയാണ‌് നിർമാണം പൂർത്തിയാകാത്തതിനു കാരണം. കരാർ പ്രകാരമുള്ള നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ല. കുതിരാനിൽ നിർമാണം പൂർത്തിയായ തുരങ്കത്തിലൂടെയുള്ള ഗതാഗതത്തിന‌് പാരിസ്ഥിതിക അനുമതി ലഭ്യമാക്കാൻ പോലും ദേശീയപാത അതോറിറ്റി ഇതുവരെ നടപടിയെടുത്തിട്ടില്ല. അശാസ‌്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ‌് ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ കരാർ കമ്പനി നടത്തുന്നത‌്. വളരെ ഉയരത്തിൽ കാന നിർമിച്ചതും പ്രകൃതിദത്ത കനാലുകൾ മൂടിക്കളഞ്ഞതും ദേശീയപാതയിൽ വലിയ വെള്ളക്കെട്ടിന‌് ഇടയാക്കി. റോഡ‌് നിർമാണത്തിലെ അപാകത മൂലം പണിത സ്ഥലങ്ങളിൽ തന്നെ റോഡ‌് തകർന്നു. കമ്പനിയുടെ അഞ്ച് വർഷത്തെ നിർമാണത്തിനിടെ 53 മരണങ്ങൾ ദേശീയപാതയിലുണ്ടായി. നടന്ന നിർമാണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താൻ ഏജൻസിയെ സർക്കാർ ചുമതലപ്പെടുത്തണം. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം വർഗീസ‌് കണ്ടംകുളത്തി, ഏരിയ സെക്രട്ടറി എം.എം. അവറാച്ചൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ആർ. രാധാകൃഷ‌്ണൻ, ജനതാദൾ എസ‌് മണ്ഡലം പ്രസിഡൻറ് എം. ശ്രീധരൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.