വാടാനപ്പള്ളി: കടൽക്ഷോഭം പ്രകൃതിദുരന്തമായി കേന്ദ്ര സർക്കാർ കാണാത്തതുകൊണ്ടാണ് നാശം ഉണ്ടാകുമ്പോൾ കേന്ദ്രത്തിൽനിന്ന് വേണ്ട സഹായം കിട്ടാത്തതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തളിക്കുളം ഇടശേരി ബീച്ചിൽ കടൽക്ഷോഭ പ്രദേശം സന്ദർശിക്കവെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാലവർഷത്തിൽ വീട് തകരുമ്പോൾ കേന്ദ്രത്തിൽനിന്ന് 95,000 രൂപ മാത്രമാണ് സഹായം ലഭിക്കുന്നത്. കടൽക്ഷോഭം പ്രകൃതിദുരന്തമായി കണക്കാക്കി കേന്ദ്രം സഹായം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഗീത ഗോപി എം.എൽ.എ, തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ.സുഭാഷിണി, വൈസ് പ്രസിഡൻറ് ശശികുമാർ, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ രാമകൃഷ്ണൻ, വൈസ് പ്രസിഡൻറ് എം.കെ.ബാബു, ജനപ്രതിനിധികളായ പി.ഐ. സജിത, കെ.കെ.വാസന്തി, സുലേഖ ജമാൽ, സി.പി എം.നാട്ടിക ഏരിയ സെക്രട്ടറി പി.എം.അഹമ്മദ്, കെ.ആർ.സീത എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.