കൊടുങ്ങല്ലൂർ നഗരത്തിലെത്തിയ മന്ത്രി എറിയാട്​ തീരം സന്ദർശിച്ചില്ല

കൊടുങ്ങല്ലൂർ: കടൽക്ഷോഭത്തിൽ വ്യാപകനാശം വിതച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെെട അധിവസിക്കുന്ന തീരമേഖലയിലേക്ക് വരാതെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കൊടുങ്ങല്ലൂരിൽ വന്ന് മടങ്ങി. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ പുരോഗതി ലക്ഷ്യം വെക്കുന്ന തീരമൈത്രി ജില്ല സംഗമത്തിൽ പെങ്കടുക്കാനാണ് മന്ത്രി കൊടുങ്ങല്ലൂരിൽ എത്തിയത്. നേരത്തേ മന്ത്രി എ.സി.മൊയ്തീൻ കൊടുങ്ങല്ലൂരിലെത്തിയപ്പോഴും ദുരിതബാധിത പ്രദേശം സന്ദർശിച്ചിരുന്നില്ല. സ്ഥലം എം.പി. ഇന്നസ​െൻറ് മാത്രമല്ല ജില്ലയിലെ മറ്റുമന്ത്രിമാരും കടൽ നാശം വിതച്ച തീരമേഖലയിലേക്ക് വന്നിട്ടില്ല. ഇക്കാര്യത്തിൽ തീരവാസികളിൽ അമർഷം പുകയുകയാണ്. ജനപ്രതിനിധികളും രാഷ്ടീയക്കാരും തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. ഇൗ വികാരത്തി​െൻറ തിക്തഫലം പലപ്പോഴും തീരത്തെത്തിയ ജനപ്രതിനിധികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്്. ഏതാനും ദിവസം മുമ്പ് ജില്ല കലക്ടറോടൊപ്പം എത്തിയ എറിയാട് പഞ്ചായത്ത് പ്രസിഡൻറ് തീരവാസികളുടെ പ്രതിഷേധത്തിനിരയായി. ഇതിനിടെയാണ് വകുപ്പ് മന്ത്രി കൂടി എറിയാട് തീരം സന്ദർശിക്കാതെ കൊടുങ്ങല്ലൂരിൽ വന്ന് മടങ്ങിയത്. അതേസമയം, കൊടുങ്ങല്ലൂർ വിട്ട മന്ത്രി കടൽക്ഷോഭത്തിൽ കാര്യമായ നാശം സംഭവിക്കാത്ത കളികുളം വമ്പാൻ കടവിലേക്കാണ് പോയത്്. പിന്നീട് ചാവക്കാട് എത്തിയപ്പോൾ കരിെങ്കാടിയും നേരിടേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.