ചാലക്കുടി: പെരുമഴയിലും ബാലികുളം നിറയുന്നില്ല. നാലുവര്‍ഷത്തിലേറെയായി ഈ കുളം നിറഞ്ഞു കണ്ടിട്ട്. വേനലിൽ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന മോതിരക്കണ്ണിയിലെ ബാലികുളം നിറഞ്ഞില്ലെങ്കിൽ ജലസേചന പദ്ധതികൾ താളം തെറ്റും. കുളത്തെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയും ജലസേചന പദ്ധതിയും വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണ്. വിശാലമായ ഈ കുളം 2013-14ല്‍ 36 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റും കരിങ്കല്‍ഭിത്തി കെട്ടി നവീകരിച്ചിരുന്നു. ഇതോടെയാണ് കുളം നിറയാതായതെവന്നതെന്ന് നാട്ടുകാർ പറഞ്ഞു. പഴയ രാജഭരണ കാലത്ത് ജലക്ഷാമം പരിഹരിക്കാന്‍ നിര്‍മിച്ചതാണ് കുളം. വേനല്‍ക്കാലത്ത് വെള്ളത്തിന് വളരെ ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. കപ്പത്തോട്ടില്‍നിന്നും വെള്ളം ബാലികുളത്തില്‍ ശേഖരിച്ച് വരള്‍ച്ചയില്‍ പ്രയോജന പ്പെടുത്തുമായിരുന്നു. ഇന്ന് ഇറിഗേഷന്‍ കനാലില്‍നിന്നുള്ള വെള്ളമാണ് കുളത്തില്‍ ശേഖരിക്കുന്നത്. കുളത്തിെൻറ ഒരു മൂലയില്‍ താഴെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളം തുറന്നുവിടാനുള്ള വാല്‍വ് ഉണ്ട്. കൂടാതെ വെള്ളം നിറഞ്ഞ് കവിഞ്ഞാല്‍ പോകാനും വഴിയുണ്ട്. എന്നാല്‍ ഇന്ന് വാല്‍വിെൻറ നിരപ്പിന് താഴെ വരെ മാത്രമേ വെള്ളം നില്‍ക്കുന്നുള്ളു. ഉപയോഗശൂന്യമാകുന്നതിന് മുമ്പേ കുളം ശുദ്ധീകരിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.