ഇരിങ്ങാലക്കുട: രക്താര്‍ബുദം ബാധിച്ച നാലു വയസ്സുകാരൻ പടിയൂര്‍ സ്വദേശി ഊളക്കല്‍ അക്ബറിെൻറ മകന്‍ അസ്‌നാനു വേണ്ടി 26,27,29 തീയതികളില്‍ ഇരിങ്ങാലക്കുട ഫേസ്ബുക്ക് കൂട്ടായ്മയായ 'നമ്മുടെ ഇരിങ്ങാലക്കുട'യുടെ നേതൃത്വത്തില്‍ രക്ത മൂല കോശ ദാന രജിസ്േട്രഷന്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ധാത്രി'യുടെ സഹകരണത്തോടെയാണ് ക്യാമ്പ്്. 26ന് വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതല്‍ 4.30വരെ സെൻറ് ജോസഫ് കോളജിലും, 27ന് വെള്ളിയാഴ്ച ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് എൻജിനീയറിങ് എന്നിവരുമായി സഹകരിച്ച് ഉച്ചക്ക് 1 മുതല്‍ 4.30വരെ ക്രൈസ്റ്റ് കോളജിലും, ഉച്ചക്ക് 1.30 മുതല്‍ നാലുവരെ തരണനെല്ലൂര്‍ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലും ക്യാമ്പ് നടക്കും. 29ന് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെ ഇരിങ്ങാലക്കുട ജന മൈത്രി പൊലീസും വിവിധ റസിഡൻറ്സ് അസോസിയേഷന്‍സും ക്ലബ്ബുകളും സഹകരിച്ച് കാട്ടുങ്ങച്ചിറ പി.ടി.ആര്‍. മഹലില്ലും ക്യാമ്പ് നടക്കും. 18നും 50നും മധ്യേയുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. സംഘാടകരായ ജീസ് ലാസര്‍, ഡോ. സിസ്റ്റര്‍ തെേരസ് ആേൻറാ. ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഫിറോസ് ബാബു, സെമിന്‍ സാജു എന്നിവര്‍ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.