കാട്ടൂർ: ഗവ: ആശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിച്ച് കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ജനകീയ സംരക്ഷണ സമിതി ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ആശുപത്രി പരിസരത്ത് നടത്തിയ ഏകദിന സത്യഗ്രഹ സമരം നടത്തി. എടത്തിരുത്തി മുൻ പഞ്ചായത്തംഗവും പൊതു പ്രവർത്തകനുമായ എൻ.എൻ. അനിലൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ബൾക്കീസ് ബാനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. കെ.എ. പ്രദീപ്, കെ.എം. മധുസൂദനൻ, പി.കെ. ഷാജി, നാസർ നരിക്കുഴി, ജയറാം പൊനത്തിൽ, സുനിൽ തളിയപറമ്പിൽ എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ നിറവേറ്റി കിട്ടുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ അറിയിച്ചു. സമാപന പൊതുയോഗം മുൻ ബ്ലോക്ക് പഞ്ചായത്തംഗം വി.എ. ബഷീർ ഉദ്ഘാടനം ചെയ്തു. വിജയൻ കളപ്പുരയ്ക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.