അളഗപ്പനഗറിൽ രണ്ട് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി

ആമ്പല്ലൂര്‍: വെള്ളക്കെട്ടിനെത്തുടര്‍ന്ന് അളഗപ്പനഗര്‍ പഞ്ചായത്തിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി. വെള്ളക്കെട്ടില്‍ ശോച്യാവസ്ഥയിലുള്ള വീടുകളില്‍ കഴിഞ്ഞിരുന്ന അളഗപ്പനഗര്‍ വില്ലേജ് കോര്‍ട്ട് റോഡിലെ കൈപ്പിള്ളിപറമ്പില്‍ റോസി, എരിപ്പോട് വഴിയില്‍ കുരിയന്‍പറമ്പില്‍ ബാബു എന്നിവരുടെ കുടുംബങ്ങളെയാണ് ശനിയാഴ്ച ബന്ധുവീടുകളിലേക്ക് മാറ്റിയത്. സ്ഥലത്തെത്തിയ വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സുരക്ഷിതമായി മാറാന്‍ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ആമ്പല്ലൂര്‍ എരിപ്പോട് വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. ആവശ്യമെങ്കില്‍ അളഗപ്പനഗര്‍ പഞ്ചായത്ത് സ്‌കൂളില്‍ ക്യാമ്പ് തുറക്കാന്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടുകാരുടെ താൽപര്യപ്രകാരമാണ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.