നോവൽ പിൻവലിക്കൽ: കഥാ ക്യാമ്പിൽ പ്രതിഷേധം

കൊടുങ്ങല്ലൂർ: എസ്. ഹരീഷി​െൻറ നോവൽ പിൻവലിക്കാൻ നിർബന്ധിതരാക്കിയ ശക്തികൾക്കെതിരെ കഥാക്യാമ്പിൽ പ്രതിഷേധം. സമസ്ത കേരള സാഹിത്യ പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥാക്യാമ്പി​െൻറ രണ്ടാം ദിവസം ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചക്കിടെയാണ് മീശ എന്ന നോവൽ പിൻവലിച്ച വാർത്ത പുറത്തുവന്നത്. ഇതോടെ കഥാ ക്യാമ്പ് പ്രതിഷേധത്തി​െൻറ വേദിയായി. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംവാദത്തെ രാഷ്്ട്രീയവത്കരിക്കുന്ന ഫാഷിസ്റ്റ്് സമീപനത്തിനെതിരെ എഴുത്തുകാർ ശക്തിയായി പ്രതിഷേധിച്ചു. സുസ്മേഷ് ചന്ത്രോത്ത്, എൻ. പ്രദീപ് കുമാർ, ഫ്രാൻസിസ് നൊറോണ, കെ.എ. സെബാസ്്റ്റ്യൻ, സി. ഗണേഷ് തുടങ്ങി നാൽപതോളം എഴുത്തുകാർ പങ്കെടുത്ത കഥാക്യാമ്പാണ് പ്രതിഷേധിച്ചത്. കഥാക്യാമ്പിൽ രണ്ടാം ദിവസത്തിൽ ഡോ.എം. കൃഷ്ണൻ നമ്പൂതിരി, ഡോ.എസ്.കെ. വസന്തൻ, വി.വിജയകുമാർ, നെടുമുടി ഹരികുമാർ എന്നിവർ ക്ലാസുകളെടുത്തു. ബാലചന്ദ്രൻ വടക്കേടത്ത്, പ്രഫ. ഇബ്രാഹിംകുട്ടി, പി.യു. അമീർ, ടി.എം. നാസർ, ക്യാമ്പ് ഡയറക്ടർ കെ.എ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.