തൃപ്രയാർ: നാലമ്പല തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ച ദേവസ്വം സ്റ്റോക്കുപുര പറമ്പിലേക്കുള്ള വഴി ചളിക്കുളമായി. കാറുകളും വലിയ ബസുകളും വരാനുള്ള വഴി ചെമ്മണ്ണുമാത്രം വിരിച്ചത് മഴ പെയ്തതോടെ ചളിക്കുളമായി മാറി. തൃപ്രയാർ ബസ് സ്്റ്റാൻഡിൽനിന്ന് ദേശീയ പാത17 നേയും ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാക്കി ഈ വഴിയെ മാറ്റണമെന്ന ആവശ്യത്തിന് പതിറ്റാണ്ട് പഴക്കമുണ്ട്. ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിനോട് ചേർന്ന സ്ഥലമാണ് കൊച്ചിൻ ദേവസ്വം ബോർഡിെൻറ സ്റ്റോക്കുപ്പുര പറമ്പ്. 200 മീറ്റർ നീളത്തിൽ എട്ടു മീറ്റർ വീതിയിലാണ് ഏകദേശം റോഡിനു നൽകേണ്ടി വരിക. ദേശീയപാത മുതൽ സ്റ്റേഡിയം വരെ റോഡിെൻറ ടാറിങ് സ്റ്റേഡിയം കമ്മിറ്റി നടത്തി. ദേവസ്വം ബോർഡിെൻറ സ്ഥലത്തെ വഴി കൂടി ടാറിട്ടാൽ തൃപ്രയാറിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനാകും. ബസ് സ്റ്റാൻഡിൽനിന്ന് കിഴക്കോട്ടു പോകുന്ന ബസുകളേയും വാഹനങ്ങളേയും ലിങ്ക് റോഡിലൂടെ കടത്തിവിട്ട് പോളി സെൻറർ വഴി കിഴക്കോട്ട് പോകാനനുവദിച്ച് വൺവേ സ്ഥാപിക്കുകയാണ് ഗതാഗത തടസ്സത്തിനു പരിഹാരം. ഇതിനു ദേവസ്വം ബോർഡിെൻറ പച്ചക്കൊടിയാണ് അടിയന്തരമായി ആവശ്യമുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. പോളിടെക്നിക് കോളജ്, എസ്.എൻ. കോളജ്, ശ്രീനാരായണ ഗുരു കോളജ്, എസ്.എൻ.ട്രസ്റ്റ് സ്കൂൾ എന്നിവയിലേക്ക് ബസ് സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾ പോകുന്ന വഴി കൂടിയാണിത്. ദേവസ്വം ബോർഡിെൻറ അവഗണനയിൽ നാട്ടുകാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.