കാട്ടൂർ: ലൈഫ് മിഷനിലെ 2017-18 ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 12 ഭവനങ്ങളുടെ താക്കോൽ ദാനചടങ്ങും രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഭൂമിയുള്ള ഭവനരഹിതരായ 39 പേർക്കുള്ള ഭവന നിർമാണത്തിനുള്ള ആദ്യ ഗഡു വിതരണവും പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയ പറമ്പിൽ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. സുരേഷ്, അസി.സെക്രട്ടറി ഷാജി, വൈസ് പ്രസിഡൻറ് ബീന രഘു, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. രമേശ്, ടി.വി. ലത, വാർഡ് മെമ്പർമാരായ ഷീജ പവിത്രൻ, എം.ജെ.റാഫി, ഹൈദ്രോസ്, അമീർ തൊപ്പിയിൽ, സ്വപ്ന നജിൻ എന്നിവർ സംസാരിച്ചു. വി.ഇ.ഒ മാരായ ടിറ്റോ സ്വാഗതവും, ദീപ നന്ദിയും പറഞ്ഞു. വൃക്ക രോഗ നിർണയ ക്യാമ്പ് കയ്പമംഗലം: കനിവ് സാംസ്കാരികവേദി ആഭിമുഖ്യത്തിൽ സമ്പൂർണ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഫാ.ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ മുഖ്യ പ്രഭാഷണം നടത്തി . കനിവ് ചെയർമാൻ കെ.എഫ്. ഡൊമിനിക് അധ്യക്ഷത വഹിച്ചു. മതിലകം എസ്.ഐ സാജൻ പത്താം ക്ലാസിലെ മുഴുവൻ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് അവാർഡ് നൽകി. ഭാരവാഹികളായ മണി കാവുങ്ങൽ, കെ.വി. തമ്പി, അനിത ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.