സംസ്​കൃതത്തിൽ ഇരട്ട റാങ്കി​െൻറ തിളക്കത്തിൽ ഷെമിത

കൊടുങ്ങല്ലൂർ: സംസ്കൃതത്തിൽ ഇരട്ട റാങ്കി​െൻറ തിളക്കവുമായി ഷെമിത ബിരുദാനന്തര പഠനത്തിലേക്ക്. കാലടി സംസ്കൃത സർവകലാശാല ബി.എ സംസ്കൃതം ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇൗ മിടുമിടുക്കി എം.എ. സംസ്കൃതം പ്രവേശന പരീക്ഷയിലും ഒന്നാം സ്ഥാനത്തെത്തി. ബിരുദാനന്തര പ്രവേശനത്തിൽ റാങ്ക് മാധുര്യവുമായി നിൽക്കവെയാണ് ബിരുദഫലവും എത്തുന്നത്. അപ്പർ പ്രൈമറി തലം മുതൽ സംസ്കൃത ഭാഷയോട് അഭിനിവേശം പ്രകടമാക്കിയ വി.െഎ. ഷെമിത ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറിൽ നൂറ് മാർക്കും സ്വന്തമാക്കി സംസ്കൃത ഭ്രമത്തിന് അടിവരയിട്ടു. വ്യത്യസ്തമായ ഭാഷ എന്ന നിലയിലാണ് സംസ്കൃതത്തി​െൻറ വഴിയിലേക്ക് തിരിഞ്ഞതെന്നും പഠനം തുടർന്നതോടെ കൂടുതൽ ഇഷ്ടമായെന്നും സംസ്കൃതം അധ്യാപികയാകുകയാണ് ലക്ഷ്യമെന്നും ഷെമിത പറയുന്നു. കാലടി സർവകലാശാലയിലെ സ​െൻററിൽ തന്നെയായിരുന്നു ബി.എ സംസ്കൃത പഠനം. മാധ്യമം തൃശൂർ യൂനിറ്റ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് എസ്.എൻ പുരം അഞ്ചംപരുത്തി വലിയകത്ത് ഇബ്രാഹിംകുട്ടിയുടെയും സക്കീനയുെടയും മകളാണ്. സഹോദരൻ ഇജാസ് ബി.കോം, സഹോദരി സമീഹ ബി.എ.അറബിക് ബിരുദധാരികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.