ചാലക്കുടി: കശാപ്പിന് കൊണ്ടുവന്ന എരുമ വിറളി പിടിച്ച് ഓടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. പരിയാരത്ത് വേളൂക്കരയിലാണ് സംഭവം. ശനിയാഴ്ച രാവിലെ 6.30ന് ഇതിനെ അറക്കാനൊരുങ്ങുമ്പോഴാണ് കയർപൊട്ടിച്ച് ഓടിയത്. പൂവത്തിങ്കൽ ഭാഗത്ത് സ്കൂട്ടർ തട്ടിയിട്ടു. വീടിെൻറ മതിൽ തകർത്തു. രണ്ട് കിലോമീറ്റർ ഓടിയ ശേഷം ഇതിനെ കാണാതായത് ആശങ്ക ഉയർത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി. അവസാനം വാഴത്തോപ്പിൽ നിന്ന് കുടുക്കിട്ട് പിടികൂടുകയായിരുന്നു. പി.വി. ശശി അനുസ്മരണം ചാലക്കുടി: യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന പി.വി.ശശിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം സി.കെ.പോള്‍ ഉദ്ഘാടനം ചെയ്തു. സലീം കളക്കാട്ട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.