തൃശൂർ: മുഖ്യമന്ത്രി നിർദേശിച്ച കേരള ഗാനം കണ്ടെത്താൻ സാഹിത്യ അക്കാദമിയുടെ പരിഗണനക്ക് എത്തിയത് 226 രചനകള്‍. വിവാദമില്ലാതെ കേരളഗാനം തിരഞ്ഞെടുക്കുകയെന്ന വെല്ലുവിളിയാണ് അക്കാദമിക്ക് മുന്നിലുള്ളതെന്ന് സെക്രട്ടറി ഡോ. കെ.പി. മോഹനൻ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക വേളയില്‍ സാംസ്‌കാരിക നായകരുമായി മുഖ്യമന്ത്രിയുടെ തൃശൂരിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കേരളത്തിന് സ്വന്തമായൊരു പ്രാര്‍ഥന ഗാനമെന്ന ആശയം ഉയര്‍ന്നത്. കേരളത്തനിമയുള്ള, മതേതര സ്വഭാവമുള്ള പൊതു പ്രാർഥന ഗാനമെന്ന ആശയം മുഖ്യമന്ത്രിയാണ് മുന്നോട്ടുവെച്ചത്. ഇത് കണ്ടെത്താൻ സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, ഡോ. എം. ലീലാവതി, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം.എം. ബഷീര്‍, ഡോ. എം.ആര്‍. രാഘവവാര്യര്‍ എന്നിവരടങ്ങിയ കമ്മിറ്റിയുടെ ഏകോപന ചുമതല സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനാണ്. ജൂണ്‍ 30ന് രചനകള്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം എത്തുേമ്പാൾ ലഭിച്ചത് 226 ഗാനങ്ങളാണ്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ളതാവണം ഗാനമെന്നാണ് നിർദേശം. ലഭിച്ചവയിൽ ഇൗ സമയക്രമം പാലിക്കുന്നവയും അല്ലാത്തവയുമുണ്ട്. പ്രഗല്ഭരും പുതുമുഖങ്ങളും ഗാനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഗുരുദേവെൻറ 'ദൈവദശകം' പ്രാര്‍ഥന ഗാനമാക്കണമെന്ന് ശിവഗിരി മഠം നിർദേശിച്ചിട്ടുണ്ട്. തെൻറ പിതാവ് ബോധേശ്വരെൻറ ഗാനം തിരഞ്ഞെടുക്കണമെന്ന് കവയിത്രി സുഗതകുമാരിയും അക്കാദമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വള്ളത്തോളിെൻറ കവിത പരിഗണിക്കണമെന്നതാണ് മറ്റൊരു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.