തൃശൂർ: രജിസ്ട്രാറിൽ നിക്ഷിപ്തമായ അധികാരങ്ങൾ പോലും നിർവഹിക്കാനാവാത്ത സാഹചര്യത്തിൽ കേരള കാർഷിക സർവകലാശാല ഭരണം ഇഴയുന്നുവെന്ന് ആക്ഷേപം. ഭരണപരമായ കാര്യങ്ങളിൽ അപ്പീൽ അധികാരിയായ വൈസ് ചാൻസലർ എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെടാൻ തുടങ്ങിയതോടെ അക്കാദമിക്, ഗവേഷണ, വിജ്ഞാന വ്യാപന രംഗങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ വി.സിക്ക് കഴിയുന്നില്ലെന്ന ആരോപണവും ശക്തമാണ്. അധ്യാപക-അനധ്യാപക ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും പി.എസ്.സി അഡ്വൈസ് ലഭിച്ച ഉദ്യോഗാർഥികളുടെ നിയമനവും ഒന്നര, രണ്ട് മാസം വരെ നീളുന്ന അവസ്ഥയുണ്ടെന്ന് വിവിധ സംഘടനകളുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ഇൗമാസം ഒന്നിന് സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ ഫയലും രണ്ടു മാസം പി.എസ്.സി അഡ്വൈസ് ലഭിച്ച ഉദ്യോഗാർഥികളുടെ നിയമന ഫയലും രജിസ്ട്രാർ വി.സിയുടെ ഉത്തരവിനായി അയച്ചതോടെ രജിസ്ട്രാറുടെ ചുമതലയെന്തെന്ന് ഭരണസമിതി അംഗങ്ങൾ വരെ വി.സിയോട് ചോദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടെ, ഭരണം ഇഴയുന്നുവെന്ന പരാതിക്ക് കാരണം താഴെയുള്ള ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമാണെന്ന് രജിസ്ട്രാർ വി.സിയോട് പരാതിപ്പെട്ടേത്ര. തുടർന്ന് ബന്ധപ്പെട്ട ജോ. രജിസ്ട്രാറെ വി.സി ശാസിക്കുകയും അവർ േചംബറിൽ പൊട്ടിക്കരയുകയും ചെയ്തതായി സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കാലങ്ങളായി അധ്യാപകർക്ക് രജിസ്ട്രാറുടെ ചുമതല നൽകുന്നതാണ് രീതി. ഇപ്പോൾ ചുമതല വഹിക്കുന്നത് ഡോ. പി.എസ്. ഗീതക്കുട്ടിയാണ്. സന്ദർശനത്തിന് അനുവാദം ചോദിച്ച കോൺഗ്രസ് അനുകൂല ജനറൽ കൗൺസിൽ അംഗങ്ങൾക്ക് സമയ ക്ലിപ്തതയുടെ പേരിൽ അനുമതി നിഷേധിക്കുകയും പ്രോട്ടോകോൾ ലംഘിച്ച് അവരെ അപമാനിക്കുകയും ചെയ്തതായും ആക്ഷേപമുണ്ട്. ഭരണത്തിെൻറ മെല്ലെപ്പോക്കിൽ വകുപ്പ് മന്ത്രിയുടെ പാർട്ടിയായ സി.പി.െഎയുടെ സംഘടന വൃത്തങ്ങളിലും അതൃപ്തിയുണ്ടെന്നാണ് വിവരം. ഇൗ സംഘടനയിൽ അംഗമായ ഉദ്യോഗസ്ഥയുടെ അർഹമായ സ്ഥലംമാറ്റം അകാരണമായി ഒരു മാസത്തോളം വൈകിയിരുന്നു. സി.പി.എം അനുകൂല സർവിസ് സംഘടനയും കടുത്ത അതൃപ്തിയിലാണ്. ഭരണസമിതി പ്രതിനിധികൾ വി.സി പറയുന്നതുമാത്രം കേട്ട് ഇരിക്കുന്നുവെന്നാണ് പരാതി. ഭരണാനുകൂല്യം ഉപയോഗിച്ച് സ്വന്തം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥരെ കാലാവധി തികയും മുമ്പ് തിരിച്ചു വിളിക്കാൻ വി.സി ഉത്തരവിട്ടതോടെ ഭരണാനുകൂല സംഘടനകൾക്കും മുറുമുറുപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.