മാനസികാരോഗ്യ കേന്ദ്രത്തിലെ ഒഴിവുകൾ നികത്താൻ ശിപാർശ ചെയ്യും -നിയമസഭ സമിതി

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിലെ ഒഴിവുകൾ നികത്താൻ സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് നിയമസഭാ അഷ്വറൻസ് കമ്മിറ്റി. പടിഞ്ഞാറെകോട്ടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തെളിവെടുപ്പിന് എത്തിയതായിരുന്നു സമിതി അംഗങ്ങൾ. മാനസികാരോഗ്യ ചികിത്സക്കുള്ള പുതിയ മരുന്നുകൾ സർക്കാറി​െൻറ മരുന്ന് വിതരണ സംവിധാനമായ കെ.എം.എസ്.സി.എൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാറിനെ അറിയിക്കും. ആരോഗ്യ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പി​െൻറ നടപടികൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം സമിതി പരിഗണിച്ചു. സമിതി ചെയർമാൻ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. എം.എൽ.എമാരായ ബി.ഡി. ദേവസി, ടി.പി. ദാസൻ, കലക്ടർ ടി.വി. അനുപമ എന്നിവരും പങ്കെടുത്തു. സൂപ്രണ്ട് ഡോ. ടി.ആർ. രേഖ പവർ പോയിൻറ് അവതരണം നടത്തി. ജില്ല മെഡിക്കൽ ഓഫിസറുടെ ചുമതലയുളള ഡോ. സേതുലക്ഷ്മി, വാർഡ് കൗൺസിലർ പ്രിൻസി രാജു എന്നിവർ സംബന്ധിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിന് മുന്നിലെ അനാവശ്യ പാർക്കിങ് അവസാനിപ്പിക്കാൻ കലക്ടർക്ക് സമിതി നിർദേശം നൽകി. സമിതിയംഗങ്ങൾ അന്തേവാസികളിൽനിന്നും വിവരങ്ങൾ ആരാഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.