തൃശൂർ: ഗ്യാസ് ഏജൻസി ഒാഫിസിെൻറ അഞ്ച് കിലോമീറ്റർ പരിധിയിൽ സിലിണ്ടർ എത്തിക്കാൻ ഉപഭോക്താക്കളിൽനിന്ന് ഡെലിവറി നിരക്ക് ഇൗടാക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ ഏജൻസികൾകൂടി ഒത്താശ ചെയ്യുന്ന പുതിയ തന്ത്രം. അഞ്ച് കിലോമീറ്റർ പരിധിയുടെ കാരണം പറഞ്ഞ് ഡെലിവറി നിരക്ക് അടിക്കാത്ത ബിൽ നൽകുകയും വിതരണക്കാർ ഉപഭോക്താക്കളിൽനിന്ന് ഡെലിവറി നിരക്ക് ഇൗടാക്കുകയും ചെയ്യുന്നതാണ് പുതിയ വെല്ലുവിളി. ടി.വി. അനുപമ കലക്ടറായി ചുമതലയേറ്റ് തൊട്ടടുത്ത ദിവസം നടത്തിയ പാചക വാതക ഒാപൺ ഫോറത്തിൽ ഡെലിവറി നിരക്ക് പല കോണുകളിൽനിന്ന് ഉന്നയിക്കപ്പെട്ടിരുന്നു. നേരത്തെ ഏജൻസിയുടെ ഗോഡൗൺ കേന്ദ്രമാക്കിയാണ് കിലോമീറ്റർ കണക്കാക്കിയിരുന്നത്. ഇത് വൻ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിൽ ഏജൻസി ഒാഫിസ് സീറോ പോയിൻറായി കണക്കാക്കി കിലോമീറ്റർ നിശ്ചയിക്കണമെന്ന് കലക്ടർ യോഗത്തിൽ കർശന നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഏജൻസി ഒാഫിസിൽനിന്ന് അഞ്ച് കിലോമീറ്ററിനകത്ത് സിലിണ്ടർ എത്തിക്കാൻ ഡെലിവറി നിരക്ക് നൽകേണ്ടതില്ലെന്നും വ്യക്തമാക്കി. ബില്ലിൽ കാണിച്ച തുകയെക്കാൾ ഒരു ൈപസ പോലും അധികം നൽകേണ്ടതില്ല എന്നാണ് ഇന്ധന കമ്പനി പ്രതിനിധികളും യോഗത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നിർദേശം മറികടക്കാനുള്ള സൂത്രം പ്രയോഗിക്കുന്നത്. അഞ്ച് കിലോമീറ്റർ പരിധിയിൽ ഡെലിവറി ചാർജിനെക്കുറിച്ച് പരാമർശമേയില്ല. അതേസമയം, വിതരണക്കാർ 20-25 രൂപ വരെ അധികം ഇൗടാക്കുകയും ചെയ്തു. ഇക്കാര്യം ഏജൻസികളുടെ ശ്രദ്ധയിൽപെടുത്തുേമ്പാൾ 'ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി' എന്നാണ് മറുപടി. ബില്ലിൽ കാണിച്ചതിനെക്കാൾ ഒരു രൂപ പോലും അധികം വാങ്ങരുതെന്ന് തങ്ങളുടെ വിതരണക്കാരോട് കർശനമായി പറയാൻ ഏജൻസികൾ തയാറല്ല. ഉപഭോക്താക്കളാെണങ്കിൽ ഇതേക്കുറിച്ച് പരാതിപ്പെടാനും കഴിയില്ല. കാരണം, ബില്ലിൽ അഞ്ച് കി.മീ പരിധിയിൽ വരുന്ന സ്ഥലത്ത് ഡെലിവറി നിരക്ക് അടിച്ചിട്ടില്ല. അധിക തുക വാങ്ങിയതിന് തെളിവ് കാണിക്കാനുമാവില്ല. ഫലത്തിൽ, വ്യവസ്ഥ മറികടന്ന് ഇപ്പോഴും ഏജൻസികളും വിതരണക്കാരും ഡെലിവറി ചാർജ് ചൂഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.