ദേവസ്വം വൈദ്യുതി വിഭാഗത്തില്‍ അയോഗ്യര്‍: ഹൈകോടതി നിര്‍ദേശമനുസരിച്ച് പരിശോധന നടത്തി

ഗുരുവായൂര്‍: ദേവസ്വം വൈദ്യുതി വിഭാഗത്തിലെ അയോഗ്യരെ കണ്ടെത്താന്‍ ഹൈകോടതിയുടെ നിര്‍ദേശമനുസരിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിശ്ചിത യോഗ്യതയില്ലാത്തവര്‍ ദേവസ്വം വൈദ്യുതി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭരണസമിതി സമാന്തര തസ്തിക സൃഷ്ടിച്ച് പലരെയും നിയമിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദേവസ്വം വൈദ്യുതി വിഭാഗത്തിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ കെ. ഭവദാസ് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പരിശോധനക്ക് ഉത്തരവിട്ടത്. രണ്ട് മാസത്തിനകം പരിശോധന നടത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മേയ് 30നാണ് ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്. തൃശൂര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഇന്‍സ്‌പെക്ടര്‍ അജിത്തി​െൻറ നേതൃത്വത്തിലുള്ള പരിശോധന മൂന്ന് മണിക്കൂര്‍ നീണ്ടു. ജീവനക്കാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സര്‍വിസ് ബുക്കുകളും പരിശോധിച്ചു. അയോഗ്യര്‍ വൈദ്യുതി വിഭാഗത്തിലെ ഉന്നത തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നത് ക്ഷേത്രത്തിനും തീര്‍ഥാടകര്‍ക്കും സുരക്ഷാഭീഷണിയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2005 മുതല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ടും ദേവസ്വത്തില്‍നിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.