ബസ്​ പണിമുടക്ക്​ ഇന്ന്​

തൃശൂർ: തൃശൂര്‍-മുതുവറ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസി​െൻറ നേതൃത്വത്തില്‍ ഒരുവിഭാഗം ബസ് തൊഴിലാളികള്‍ വ്യാഴാഴ്ച പണിമുടക്കും. തൃശൂര്‍-കുന്നംകുളം, തൃശൂര്‍-ഗുരുവായൂര്‍, തൃശൂര്‍-അമല-പറപ്പൂര്‍, ചാവക്കാട് -ഗുരുവായൂര്‍ റൂട്ടുകളിലെ ബസ് ജീവനക്കാരാണ് പണിമുടക്കുക. നിശ്ചയിച്ച സമയത്ത് സര്‍വിസ് പൂര്‍ത്തിയാക്കാനാവുന്നില്ലെന്നും ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വരുന്നതായും ബസ് തൊഴിലാളികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.