കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ആനകൾക്ക്​ സുഖചികിത്സ തുടങ്ങി

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായി ഒരു മാസം നീളുന്ന സുഖചികിത്സ വടക്കുംന്നാഥ ക്ഷേത്രാങ്കണത്തിൽ ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്തു. ആനകളെ തേച്ചു കുളിപ്പിച്ച് ഒരുക്കി ക്ഷേത്രാങ്കണത്തിൽ എത്തിച്ച് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നൽകിയാണ് ചികിത്സ. ച്യവനപ്രാശം, അരി, അഷ്ടചൂർണം, മഞ്ഞൾപ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും ഗുളികകളും എന്നിവയാണ് നൽകുന്നത്. ദേവസ്വം എലിഫൻറ് കൺസൾട്ടൻറ് ഡോ. പി.ബി. ഹരിദാസിേൻറയും അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിയുടേയും ഡോ. എബ്രഹാം തരകേൻറയും നിർദേശമനുസരിച്ചാണ് ചികിത്സ. ബോർഡിന് 10 ആനകളുണ്ട്. ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റൻറ് കമീഷണർ എ. ജയകുമാർ, വടക്കുംന്നാഥൻ ദേവസ്വം മാനേജർ കെ.കെ. രാജൻ, ലൈവ് സ്േറ്റാക്ക് മാനേജർ സിജു നമ്പൂതിരി, വടക്കുംന്നാഥൻ ക്ഷേത്രക്ഷേമ സമിതി കൺവീനർ ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.