തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച . അതേസമയം, തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്. ചൊവ്വാഴ്ച അർധരാത്രി പുല്ലഴി കോള്‍പാടത്തെ കെ.എല്‍.ഡി.സി ബണ്ട് കനാലില്‍ കാൽ വഴുതി വീണ സോഫ്‌റ്റ്‌വെയര്‍ എൻജിനീയർ ഷൊര്‍ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രെൻറ മകന്‍ ബിജോയിയുടെ (24) മൃതദേഹം ബുധനാഴ്ച രാവിലെ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ 7.41 കോടി രൂപയുടെ കാർഷിക വിളകൾ നശിച്ചതായി ജില്ല ഭരണകൂടം വിലയിരുത്തി. തീരദേശത്ത് 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 755 കുടുംബങ്ങളിലെ 2,388 പേർ കഴിയുന്നുണ്ട്. എറിയാട്, എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളിൽ കടൽക്ഷോഭ ദുരിതം അനുഭവിക്കുന്ന തീരദേശവാസികളെ കലക്ടർ ടി.വി. അനുപമ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.