തൃശൂർ: തത്ത്വമസി ചിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് നിക്ഷേപ സംഖ്യ തിരിച്ചു നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പാണഞ്ചേരി വീട്ടിൽ ലിജി സോജൻ ഫയൽ ചെയ്ത ഹർജിയിലാണ് തത്ത്വമസി തൃശൂർ മാനേജർക്കും ചെറായിയിലെ മാനേജിങ് ഡയറക്ടർക്കുമെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിയായത്. ഹർജിക്കാരി അര ലക്ഷം രൂപ വിവിധ തീയതികളിലായി നിക്ഷേപിച്ചിരുന്നു. പ്രോമിസറി നോട്ട് എന്ന് രേഖപ്പെടുത്തിയാണ് നിക്ഷേപ രശീതികൾ നൽകിയത്. നിക്ഷേപ സംഖ്യ തിരിച്ചു കിട്ടാത്തതിനെത്തുടർന്നാണ് ഹർജി ഫയൽ ചെയ്തത്. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗം എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ ഫോറം, നിക്ഷേപ സംഖ്യയും അതിന് 12 ശതമാനം പലിശയും നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.