പമ്പ് ഹൗസിൽ വെള്ളം; കുടിവെള്ളം കിട്ടാതെ നാട്ടുകാർ

ചെറുതുരുത്തി: വെള്ളം സർവത്രയുണ്ടായിട്ടും കുടിക്കാൻ മാത്രമില്ലെന്ന ചൊല്ല് അന്വർഥമാക്കുന്നതാണ് കാര്യങ്ങൾ. വള്ളത്തോൾ നഗർ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളാണ് ഈ പെരുമഴക്കാലത്തും കുടിക്കാൻ വെള്ളം കിട്ടാതെ വലയുന്നത്. ശുദ്ധജലമെത്തിക്കുന്ന മേച്ചേരികുന്ന് പമ്പ് ഹൗസിൽ വെള്ളം കയറിയതോടെ പമ്പിങ് തടസ്സപ്പെട്ടതാണ് വിതരണം മുടങ്ങാൻ കാരണം. നിരവധിയാളുകൾ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന പ്രദേശത്ത് അഞ്ച് ദിവസമായി വിതരണം മുടങ്ങിയിട്ട്. വാട്ടർ അതോറിറ്റി വടക്കാഞ്ചേരി എ.ഇ.വി.ജയകുമറി​െൻറ നേതൃത്വത്തിലുള്ള സംഘം മണൽചാക്കുകൾകൊണ്ട് പമ്പ് ഹൗസിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പമ്പ് ഹൗസിന് സമീപത്തെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് കളയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. എന്നാൽ പറമ്പിക്കുളം ഡാം തുറക്കാനിരിക്കെ ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.