ചെറുതുരുത്തി: വട്ടവട പഞ്ചായത്തിൽ ആരംഭിക്കുന്ന 'അഭിമന്യു മഹാരാജാസ്' വായനശാലയിലേക്ക് കലാമണ്ഡലം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ. വാസുവിന് കൈമാറി. വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് കലാമണ്ഡലം ശ്രീനാഥ്, അബിജോഷ്, അഖിൽ എന്നിവർ പുസ്തകം ഏൽപിച്ചു. ലൈേബ്രറിയൻ എ. ലേഖ, ഫിനാൻസ് ഓഫിസർ വി. ബാബു, ഡെപ്യൂട്ടി രജിസ്ട്രാർ എൻ. ഗോപകുമാർ, അക്കാദമിക് കോഒാഡിനേറ്റർ എസ്. ഗോപകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.