ചാലക്കുടി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാം ഷട്ടറുകള്‍ അടച്ചിട്ടില്ല. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് ശക്തമായും തുടരുന്നു. താഴ്ന്ന പ്രദേശത്തെയും റോഡുകളിലേയും വെള്ളക്കെട്ടുകള്‍ നീങ്ങിയില്ല. വിവിധ സ്ഥലങ്ങളില്‍ കൃഷി നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സൗത്ത് ജങ്ഷനില്‍നിന്ന് പടിഞ്ഞാെറ ചാലക്കുടിയിലേക്ക് പോകുന്ന െറയില്‍വേ അടിപ്പാത വെള്ളക്കെട്ടിലാണ്. ഇതറിയാതെ കഴിഞ്ഞ രാത്രി ഇതുവഴി പോയ കാര്‍ വെള്ളത്തില്‍ മുങ്ങി. യാത്രക്കാര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ നാട്ടുകാരെത്തിയാണ് കാര്‍ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം പാപ്പാളി പാടത്തും കാര്‍ വെള്ളത്തില്‍ പെട്ടിരുന്നു. ചാലക്കുടി കട്ടിപ്പൊക്കത്ത് കനാലിന് സമീപം രണ്ടുവീടുകളില്‍ വെള്ളക്കെട്ട് മൂലം താമസക്കാര്‍ ദുരിതത്തിലായി. മാളിയേക്കല്‍ ഓമനയുടെ വീടിന് ചുറ്റും വെള്ളം നിറഞ്ഞു. തൊട്ടപ്പുറത്തെ വലിയകത്ത് പാത്തുമ്മയുടെ അടുക്കള വെള്ളത്തില്‍ മുങ്ങി. പരിയാരം പതിനാലാം വാര്‍ഡില്‍ പള്ളിക്ക് സമീപം എലഞ്ഞിക്കല്‍ ജോയി, മാമ്പ്രക്കാരന്‍ തോമസ്, വെണ്ണാട്ടുപറമ്പില്‍ പിയൂസ്, കാച്ചപ്പിള്ളി ആനി എന്നിവരുടെ പുരയിടത്തിലേക്കും വീട്ടിലേക്കും വെള്ളം കയറി. തിരുത്തിപ്പറമ്പില്‍ 900 പറ നെല്‍കൃഷി വെള്ളക്കെട്ടിലാണ്. നൂറു കണക്കിന് കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്. പൂലാനിയില്‍ മണ്ടത്തറ രവിയുടെ 1500 നേന്ത്രവാഴകള്‍ വെള്ളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.