തൃശൂർ: സ്വാമി അഗ്നിവേശിനെ ആക്രമിച്ചവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു. ഇന്ത്യയെ കീഴടക്കുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ആശയ സമരങ്ങൾക്ക് ധീരമായി നേതൃത്വം നൽകുന്ന സന്യാസിവര്യനാണ് അഗ്നിവേശ്. ആക്രമണത്തിലൂടെ സ്വാമിയെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നവർക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയർത്തണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.