പി.സി. ജോർജ്​ എം.എൽ.എയെ ടോൾ പ്ലാസയിൽ തടഞ്ഞു

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി. ജോർജ് എം.എല്‍.എയെ തടഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന എം.എല്‍.എയുടെ കാറിനെ ടോള്‍ നല്‍കാതെ വിടില്ലെന്ന് പറഞ്ഞാണ് ജീവനക്കാര്‍ തടഞ്ഞത്. മൂന്നര മിനിറ്റോളം ഇദ്ദേഹം ടോള്‍ പ്ലാസയില്‍ കുടുങ്ങി. എം.എല്‍.എ ആണെന്ന് പറഞ്ഞിട്ടും കാര്‍ തടയുകയായിരുന്നത്രേ. പിന്നീട് കാറില്‍നിന്ന് ഇറങ്ങിയ എം.എല്‍.എയും സഹയാത്രികരും ടോള്‍ ബൂത്തിലെ സ്റ്റോപ്പ് ബാര്‍ ബലമായി മാറ്റി കടന്നുപോവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ടോള്‍ ബൂത്തുകളിൽ പിരിവിന് നിയോഗിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.