തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017ലെ സംസ്ഥാന പ്രഫഷനൽ നാടക മത്സരം ജൂലൈ 23 മുതൽ ആഗസ്റ്റ് ഒന്നു വരെ അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിൽ അരങ്ങേറും. വൈകീട്ട് 6.30നാണ് നാടകം. 23ന് അങ്കമാലി അക്ഷയുടെ ആഴം, 24ന് കെ.പി.എ.സി കായംകുളത്തിെൻറ ഈഡിപ്പസ്, 25ന് തിരുവനന്തപുരം സംഘകേളിയുടെ ഒരു നാഴി മണ്ണ്, 26ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിെൻറ കരുണ, 27ന് കണ്ണൂർ സംഘചേതനയുടെ 'കോലം', 28ന് തിരുവനന്തപുരം സൗപർണികയുടെ 'നിർഭയ', 29ന് തിരുവനന്തപുരം അക്ഷരകലയുടെ 'രാമാനുജൻ തുഞ്ചത്ത് എഴുത്തച്ഛൻ', 30ന് ഓച്ചിറ സരിഗയുടെ 'രാമേട്ടൻ', 31ന് കോഴിക്കോട് സങ്കീർത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി', ആഗസ്റ്റ് ഒന്നിന് കൊച്ചിൻ സംഘവേദിയുടെ 'വാക്ക് പൂക്കും കാലം'എന്നിവയാണ് അവതരിപ്പിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.