വൈദ്യുതി ബോർഡിനെതിരെ എ.​െഎ.ടി.യു.സി യൂനിയൻ

തൃശൂർ: വൈദ്യുതി ബോര്‍ഡിനെതിരെ എ.െഎ.ടി.യു.സി യൂനിയൻ പ്രക്ഷോഭത്തിന്. തസ്തികകൾ വെട്ടിക്കുറച്ച് േജാലി പുറംകരാർ നൽകുന്നത് നരേന്ദ്ര മോദി സർക്കാർ വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന നയമാണെന്നും അത് ഇവിടെ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമം സംസ്ഥാന സർക്കാർ ഇടപെട്ട് തടയണമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. െഎ.െഎ.എം പഠനസമിതിയുടെ ശിപാര്‍ശപ്രകാരം ഏകപക്ഷീയമായി തസ്തികകള്‍ വെട്ടിക്കുറക്കുന്നതി​െൻറ ഭാഗമാണ് 7000ലധികം തസ്തികകള്‍ക്ക് വൈദ്യുതി റഗുലേറ്ററി കമീഷന്‍ അംഗീകാരം നിഷേധിച്ചത്. ഇത് തടയണം. വര്‍ക്ക് നോംസ് പ്രകാരം തസ്തിക പൂര്‍ണമായി അനുവദിച്ച് സ്ഥാനക്കയറ്റവും നിയമനവും നൽകണം. പെന്‍ഷന്‍ പ്രായം നിയമപ്രകാരം വർധിപ്പിക്കണം. പങ്കാളിത്ത പെന്‍ഷന്‍ റദ്ദാക്കി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ബാധകമായിരുന്ന മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പ്രകാരം ആനുകൂല്യങ്ങളും നല്‍കുക, വൈദ്യുതി വിതരണ മേഖലയിലെ ജീവനക്കാരുടെ ജോലിസമയം എട്ട് മണിക്കൂറാക്കുേമ്പാൾ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, അപ്രായോഗിക പെന്‍ഷന്‍ ഫണ്ടും പെന്‍ഷന്‍ ട്രസ്റ്റും റദ്ദാക്കി സർക്കാറി​െൻറയും ബോര്‍ഡി​െൻറയും ഉത്തരവാദിത്തത്തില്‍ പഴയ രീതിയില്‍ പെന്‍ഷന്‍ നല്‍കുക, മുഴുവന്‍ ഒഴിവുകളും നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തും. എട്ട് മണിക്കൂര്‍ ജോലിയും ഷിഫ്റ്റും യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്ന് ബോർഡുമായുണ്ടാക്കിയ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. അത് നടപ്പാക്കിയില്ല. കരാറി​െൻറ കാലാവധി ഇൗമാസം അവസാനിക്കും.പങ്കാളിത്ത പെന്‍ഷനില്‍ അംഗമായിരുന്ന, മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടില്ല. ഇത് മനുഷ്യത്വരഹിതമായ തൊഴിലാളി ദ്രോഹമാെണന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രസിഡൻറ് എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി. ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡൻറ് ജയിംസ് റാഫേല്‍, ട്രഷറര്‍ വി.ജെ. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.