തൃശൂർ: മഹാരാജാസ് ട്രെയ്നിങ് കോളജിൽ പ്രവേശനോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനാണ് സംഗീത്, ശരത് പ്രസാദ്, അനൂപ് എന്നിവർക്കെതിരെ കേസെടുത്തത്. പ്രവേശനോത്സവത്തിെൻറ ഭാഗമായി വിദ്യാർഥികളെ വരവേൽക്കുന്ന കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നതിനെ ചൊല്ലി എസ്.എഫ്.ഐ-കെ.എസ്.യു സംഘടനകൾ തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവിഭാഗത്തോടും ഫ്ലക്സ് എടുത്തുമാറ്റാൻ പൊലീസ് നിർദേശിച്ചു. എന്നാൽ എസ്.എഫ്.ഐ പ്രവർത്തകർ ഇതിന് തയാറാകാതെ പൊലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സി.പി.ഒമാരായ സജി, ഷിനോജ്, റജികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.