ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 125 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 400ഓളം പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളതെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു. താലൂക്കില്‍പെട്ട ബംഗ്ലാവ് കൊക്കിരപ്പള്ളത്തെ 50ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാട്ടൂര്‍ ഗവ.ഹൈസ്‌കൂൾ, കരാഞ്ചിറ സെൻറ് സേവിയേഴ്‌സ് സ്‌കൂൾ, കാറളം എ.എല്‍.പി.എസ്, പുല്ലൂര്‍ അംഗൻവാടി, , പറപ്പൂക്കര ഗവ.എല്‍.പി.സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി. ചേർപ്പ് - വല്ലച്ചിറ പഞ്ചായത്തുകളിൽ 50 കുടുംബങ്ങളെ മാറ്റി ചേർപ്പ്: ചേർപ്പ് - വല്ലച്ചിറ പഞ്ചായത്തുകളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 50 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഊരകം എൽ.പി. സ്കൂൾ, പനങ്കുളം ഡി.എം.എൽ.പി സ്കൂൾ, പൊട്ടിച്ചിറ, പല്ലിശ്ശേരി എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.