ഓടുന്നതിനിടെ വാനിന് തീപിടിച്ചു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. ബി.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള മാരുതി ഒമ്നി വാനിനാണ് തീപിടിച്ചത്. ചാലക്കുടി പൊലീസ് സ്റ്റേഷന് മുൻവശത്ത് ബുധനാഴ്ച വൈകീട്ട് 4.30നാണ് സംഭവം. വാനിൽ ഡീസൽ നിറച്ച കന്നാസ് ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.