തൃശൂർ: അര്‍ഹരായവര്‍ക്കെല്ലാം മലയോര പട്ടയം നല്‍കുകയെന്ന ആവശ്യമുന്നയിച്ച് കര്‍ഷക സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം രണ്ടാം ദിവസം പിന്നിട്ടു. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം പട്ടയം നല്‍കാമെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ എണ്ണായിരത്തോളം പേരാണ് മലയോര പട്ടയത്തിന് അര്‍ഹരായിട്ടുള്ളത്. ഇത് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കര്‍ഷക സംഘം തന്നെ സമരപ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ കര്‍ഷകരെ അണിനിരത്തി 26 വരെയാണ് കലക്‌ടറേറ്റ് പടിക്കല്‍ നിരന്തര കുത്തിയിരിപ്പ് സമരം നടക്കുന്നത്. സമരത്തിെൻറ രണ്ടാം ദിനത്തില്‍ ഒല്ലൂര്‍ മണ്ഡലത്തിലെ കര്‍ഷകരാണ് പങ്കെടുത്തത്. പ്രക്ഷോഭം കര്‍ഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം.എം. അവറാച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. ഡേവീസ്, പി.ആർ. വർഗീസ്, സെബി ജോസഫ് പെല്ലിശേരി, പി.വി. രവീന്ദ്രൻ, കെ. രവീന്ദ്രൻ, കെ.എച്ച്. ഖയ്യുമ്മു, ഗീത ഗോപി, ടി.െക. സുലേഖ, കെ.വി. സജു, അബ്ബാസ് മാലികുളം, ടി.വി. സുനിൽ കുമാർ, ടി.ജി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.