തൃശൂർ: റോഡുകൾ കീഴടക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. പെരുകി വരുന്ന തെരുവുനായ്ക്കൾ നാട്ടുകാരുടെ പേടിസ്വപ്നമായി മാറുകയാണ്. പൊറുതിമുട്ടിയുള്ളനാട്ടുകാരുടെ സമരവും പലയിടങ്ങളിൽ നടക്കുന്നുണ്ട്. അഞ്ചും പത്തും എണ്ണം കൂട്ടമായി എത്തുന്ന നായ്ക്കൾ പലപ്പോഴും ആക്രമണ സ്വഭാവും പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെയാണ് തെരുവു നായ്ക്കൾ കടിച്ചു കീറിയത്. ഇവിടെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലാണ്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പ് ഇരട്ടപുഴയിൽ വസ്ത്രം ഉണക്കാനിടവെ ആലി പിരിവീട്ടിൽ മങ്കയെ(75) തെരുവുനായ് അക്രമിച്ചിരുന്നു. മങ്കയുടെ ശരീരമാകെ നായ് കടിച്ചു പറിച്ചിരുന്നു. സംഭവമറിഞ്ഞ് വീട്ടുകാരും നാട്ടുകാരും നായയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മരക്കമ്പുകൾ ഉപയോഗിച്ച് അടിച്ചാണ് ഒടുവിൽ നായയെ ഓടിച്ചത്. തെരുവുനായ്ക്കളിൽ പലതും പ്രസവിച്ചശേഷം ഉടമസ്ഥർ വഴിയരികിൽ ഉപക്ഷേിച്ചവയും മറ്റുമാണ്. നഗരങ്ങളിൽ കൂട്ടിയിടുന്ന മാലിന്യമാണ് ഇവറ്റകളെ ആകർഷിക്കുന്നത്. നായ്ക്കൾക്ക് വളരാൻ ഏറ്റവുമധികം സാഹചര്യങ്ങളൊരുക്കി ഇത്തരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ പെരുകുകയാണ്. തൃശൂർ നഗരത്തിൽ രണ്ടായിരത്തിലധികം തെരുവുനായ്ക്കൾക്കാണ് വന്ധ്യംകരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.