തൃശൂര്‍: കടലാക്രമണ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സർക്കാർ നിഷ്‌ക്രിയമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ആരോപിച്ചു. ഇതുമൂലം ജില്ലയിലെ തീരമേഖലയിലെ 15 ഗ്രാമങ്ങളിൽ ആയിരങ്ങളുടെ ജീവിതം ദുരിതത്തിലായെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. കടല്‍ക്ഷോഭ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ഭരണകൂടം പരാജയപ്പെട്ടുവെന്നും മുഹമ്മദ് റഷീദ് കുറ്റെപ്പടുത്തി. സ്വകാര്യ വ്യക്തികളുടേതുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്ക് കടലോര മേഖലയില്‍ മത്സരിച്ച് പങ്കെടുക്കുന്ന ജില്ലയിലെ മൂന്ന് മന്ത്രിമാരില്‍ ഒരാള്‍പോലും കടല്‍ ദുരന്ത മേഖലകള്‍ സന്ദർശിച്ചില്ല. ഇത് ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നു. അധികാരത്തിലേറാന്‍ സഹായിച്ച കടലിെൻറ മക്കളോടുള്ള അവഹേളനമാണിത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.