തൃശൂര്‍: പുലരുവോളം കോരിച്ചൊരിഞ്ഞ മഴമേഘങ്ങൾ മാറിനിന്നു. കര്‍ക്കടക പുലരിയില്‍ വടക്കുന്നാഥെൻറ തിരുമുറ്റത്ത് ആടയാഭരണങ്ങളില്ലാതെ എത്തിയ കരീവീരന്മാര്‍ക്ക് വിരുന്നൂട്ട്. രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് മഹാഗണപതി ഹോമം നടത്തിയ ശേഷം രാവിലെ 9.30നാണ് ആനയൂട്ട് ആരംഭിച്ചത്. ഇളയ കൊമ്പൻ പത്തുവയസ്സുകാരന്‍ വാരിയത്ത് ജയരാജിന് മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി. കർക്കടക പുലരിയിൽ വടക്കുന്നാഥ ക്ഷേത്ര ദർശനത്തിനും ആനയൂട്ടിനും ആയിരങ്ങളാണ് എത്തിയത്. പുതുപ്പള്ളി കേശവന്‍, പാറമേക്കാവ് പത്മനാഭന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിെൻറ ശിവകുമാര്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, തെച്ചിക്കോട്ട്കാവ് ദേവീദാസൻ തുടങ്ങി 48 ആനകളാണ് പങ്കെടുത്തത്. ചോറുരളക്ക് പുറമേ, കരിമ്പ്, വെള്ളരിക്ക, കൈതച്ചക്ക, ഉണ്ട ശര്‍ക്കര എന്നിവയാണ് ആനകള്‍ക്ക് നല്‍കിയത്. ഭക്തര്‍ക്കും ഗജവീരന്മാരെ ഊട്ടാൻ അവസരം ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സബ് കലക്‌ടര്‍ രേണുരാജ്, ഐ.ജി എം.ആര്‍. അജിത് കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ. എം.കെ. സുദര്‍ശന്‍, മെമ്പര്‍ അരുണ്‍ കുമാര്‍, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂർണ, എ. പ്രസാദ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് എം.എ. കൃഷ്‌ണനുണ്ണി, വടക്കുന്നാഥ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡൻറ് സി. വിജയന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രഫ. സി. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് ഇന്‍ ചാർജ് വി.എന്‍. ശശി എന്നിവർ സംബന്ധിച്ചു. മഹാഗണപതി ഹോമത്തിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നൽകി. ആനയൂട്ടിന് ശേഷം അന്നദാന മണ്ഡപത്തില്‍ പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ശുകപുരം ദിലീപ്, പോരൂര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.