മാസങ്ങളുടെ ആസൂത്രണം; കടബാധ്യത തീർക്കാൻ മോഷണം

തൃശൂർ: ബിസിനസിലെ നഷ്ടം പരിഹരിക്കാൻ പ്രതികൾ കണ്ടെത്തിയ മാർഗമായിരുന്നു എൻജിനീയറിങ് കോളജിലെ മോഷണം. പുതിയ കുട്ടികളുടെ പ്രവേശന സമയം കോളജിൽ പണമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലായിരുന്നു മോഷണം. സർവീസിലിരിക്കെ മാതാവ് മരിച്ചതിനെ തുടർന്നാണ് റിജോക്ക് എൻജിനീയറിങ് കോളജിൽ എൽ.ഡി ക്ലർക്കായി ജോലി ലഭിക്കുന്നത്. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. അറസ്റ്റിലായ ഇരട്ട സഹോദരങ്ങൾ സ്വന്തമായി ബാഗ് നിർമാണ യൂനിറ്റും സ്റ്റേഷനറി കടകളും നടത്തുകയാണ്. രണ്ടുവർഷമായി ബിസിനസിൽ ഉണ്ടായ ഇടിവിനെ തുടർന്ന് വീടും മറ്റും പണയപ്പെടുത്തി ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാടുകാരിൽനിന്നും കടം വാങ്ങിയിരുന്നു. ഒരു കോടിയോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. കടം വീട്ടാനും വീട് ജപ്തി ഒഴിവാക്കാനും സഹോദരങ്ങൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമായിരുന്നു മോഷണം. മുമ്പ് പല ദിവസങ്ങളിലും പണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നതിനാൽ റിജോ പ്രിൻസിപ്പലി​െൻറ മുറിയിലെ ഇരുമ്പ് സേഫി​െൻറ താക്കോലുകൾ കൈകാര്യം ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് താക്കോലുകൾ സഹോദരൻ സിജോ ജോണിക്ക് കൈമാറി ഡ്യൂപ്ലിക്കറ്റ് താക്കോലുകൾ തയാറാക്കി. അതിനുശേഷം കോളജി​െൻറ പ്ലാൻ വരച്ച് പണം സൂക്ഷിച്ച സേഫി​െൻറ അടുത്തേക്ക് എത്താനുള്ള വഴികൾ സിജോക്ക് കാണിച്ചു കൊടുത്തു. അതിനുശേഷം ആരുടേയും ശ്രദ്ധയിൽപെടാതെ പ്രിൻസിപ്പലി​െൻറ മുറിയിൽ എത്താനുള്ള പരിശീലനം സിജോയും റിജോയും നടത്തി. പിന്നീടാണ് കോളജിൽ റഗുലർ ക്ലാസുകൾ ഇല്ലാത്ത പണം കൂടുതലായി സേഫിൽ ഉള്ള ദിവസം മോഷണം നടത്താൻ പദ്ധതിയിട്ടത്. റിജോ പ്രവേശന ഡ്യൂട്ടിയിൽ ഒാഡിറ്റോറിയത്തിൽ നിൽക്കുന്ന സമയം പ്രിൻസിപ്പലി​െൻറ മുറിയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി സി.സി.ടി.വി കാമറകളെ വിദഗ്ധമായി ഒഴിവാക്കി ഡ്യൂപ്ലിക്കറ്റ് താക്കോലുകൾ ഉപയോഗിച്ച് സേഫ് തുറന്ന് പണമെടുത്ത് രക്ഷപ്പെടുകയായിരുന്നു. കോളജിൽ നിരവധി ജീവനക്കാർ ഉള്ളതിനാലും നിരവധി ജീവനക്കാർ പണം സംബന്ധിച്ച ജോലികളിൽ ഏർപ്പെടുന്നതിനാലും ഇപ്പോൾ പണവുമായി ബന്ധമില്ലാത്ത തന്നെ സംശയിക്കില്ലെന്ന് റിജോ കരുതിയിരുന്നു. അന്വേഷണത്തി​െൻറ ഭാഗമായി ഇരുനൂറോളം മൊബൈൽ ഫോൺ നമ്പറുകൾ പൊലീസ് സിറ്റി സൈബർസെല്ലി​െൻറ സഹായത്തോടെ പരിശോധിച്ചു. കോളജ് പരിസരത്തെ പത്തോളം സ്ഥാപനങ്ങളുടെയും വീടുകളുടെയും സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. അസി. കമീഷണർ വി.കെ. രാജുവി​െൻറയും സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമീഷണർ ബാബു കെ. തോമസി​െൻറയും വിയ്യൂർ എസ്.െഎ സിദ്ദീഖി​െൻറയും നേതൃത്വത്തിൽ സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.െഎ ഗ്ലാഡ്സ്റ്റൺ, എ.എസ്.െഎമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സൂരജ്, ലിൻറ, സിവിൽ പൊലീസുദ്യോഗസ്ഥരായ സുബീർ, ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, കെ.ബി. വിപിൻദാസ് എന്നിവരും അസി. കമീഷണറുടെ നേതൃത്വത്തിലുള്ള എ.എസ്.െഎ ശാന്താറാം, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥൻ രാജീവ് രാമചന്ദ്രൻ, സിവിൽ പൊലീസുദ്യോഗസ്ഥരായ മനോജ്, റെന്നി എന്നിവരും വിയ്യൂർ പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ അനന്തൻ, എ.എസ്.െഎ ഷാജി, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥരായ ജയകുമാർ, ബിനായ്, സന്തോഷ്, വിജു, മണികണ്ഠൻ, ഡ്രൈവർ സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥൻ മനോജ് എന്നിവരം അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.