ആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. 35 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂത്രത്തിക്കര കാമ്പുഴ കോളനി, കുന്നത്ത് കോളനി, ജെ.ജെ. കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പതിനാറ് വീട്ടുകാരെ പറപ്പൂക്കര ഗവ.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാമ്പുഴ കോളനിയില്‍-19, കുന്നത്ത് കോളനിയില്‍-10, ജെ.ജെ കോളനിയില്‍-20ഉം വീടുകളിലാണ് വെള്ളം കയറിയത്. നെടുമ്പാള്‍ ജൂബിലി നഗറിലെ പതിനേഴ് വീടുകളില്‍ വെള്ളം കയറി. ഇതില്‍ നാല് വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കിഴക്ക് തൂപ്പന്‍കാവ്, നെടുംതോട് എന്നിവിടങ്ങളില്‍ നിന്നെത്തിയതും കെ.എല്‍.ഡി.സി കനാലും കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. തൊട്ടിപ്പാള്‍ മാടപുറത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.