ഇരിങ്ങാലക്കുട: നഗരസഭയിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ പെടുന്ന മാപ്രാണം കുന്നുമ്മക്കരയിലാണ് മഴക്കെടുതിയില്‍ 15 ഓളം കുടുംബങ്ങള്‍ കഴിയുന്നത്. പലരുടെയും വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റി. വീട് ഉപേക്ഷിച്ച് പോകാന്‍ സാധിക്കാത്തവര്‍ ഇപ്പോഴും വെള്ളം കുറയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. റോഡുകളില്‍ അരക്കൊപ്പം വെള്ളം ഉയര്‍ന്നു കഴിഞ്ഞു. കൗണ്‍സിലര്‍ ബിജി അജയകുമാറും വില്ലേജ് ഓഫിസറും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.