തൃശൂർ: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിെൻറ ഒാർമക്കായി വട്ടവട പഞ്ചായത്ത് ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പു.ക.സ സംസ്ഥാന പ്രസിഡൻറ് വൈശാഖെൻറ ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങൾ. തെൻറ പുസ്തക ശേഖരത്തിൽ നിന്ന് 200 മികച്ച പുസ്തകങ്ങളാണ് അദ്ദേഹം നൽകിയത്. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ല സെക്രട്ടറി ഡോ.എം.എൻ. വിനയകുമാർ, കോഓഡിനേറ്റർ ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർക്കു പുസ്തകങ്ങൾ കൈമാറി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തക ശേഖരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, കെ.എൻ.ഹരി, കെ.എസ്. സുനിൽകുമാർ, ഇ.ഡി. ഡേവിസ്, രാജൻ എലവത്തൂർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ മേഖല കമ്മിറ്റികളും തുടർന്നുള്ള ദിവസങ്ങളിൽ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും കണ്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.