ഗുരുവായൂരിൽ രാമായണ മാസാചരണം

ഗുരുവായൂർ‍: ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണം ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഉഴമലക്കല്‍ വിജയന്‍, കെ.കെ. രാമചന്ദ്രന്‍, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, ദേവസ്വം ലൈബ്രേറിയന്‍ എം. രാജലക്ഷ്മി, കെ.യു. കൃഷ്ണകുമാര്‍, മുരളി പുറനാട്ടുകര തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. കെ.പി. കേശവന്‍, രാധാകൃഷ്ണന്‍ കാക്കശേരി എന്നിവര്‍ പ്രഭാഷണം നടത്തി. ലൈബ്രറി ഹാളില്‍ രാമായണത്തെ ആസ്പദമാക്കി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനവും ആരംഭിച്ചു. വിവിധ രാമായണങ്ങള്‍, വ്യത്യസ്ത ഭാഷകളിലുള്ള രാമായണങ്ങള്‍, താളിയോല ഗ്രന്ഥങ്ങള്‍, രാമായണ ലേഖനങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.